ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസഭ തീരുമാനമെടുത്ത് 42 ദിവസത്തിന് ശേഷമാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ആ സമയത്ത് താന്‍ എം.പിയോ എം.എല്‍.എയോ ആയിരുന്നില്ല. എന്നിട്ടും കേസില്‍ താന്‍ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കണ്ണൂര്‍ പ്രസ് ക്ളബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യത്തിലാണ് കോടതി ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏതു അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments