മിനിമം പെന്ഷന് ആയിരം രൂപ; സെപ്റ്റംബര്‍ ഒന്നുമുതല്‍
Text Size
Story Dated: Friday, August 29, 2014 08:30 hrs UTC
ഇപിഎഫ് പെന്ഷന് പദ്ധതിയില്‍ ആയിരം രൂപ മിനിമം പെന്ഷന് സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ ആയിരം രൂപയ്ക്കു താഴെ പെന്ഷന് ലഭിക്കുന്ന അഞ്ചു ലക്ഷം വിധവകളുള്‍പ്പെടെ 28 ലക്ഷം പേര്‍ക്ക് ഒക്ടോബര്‍മുതല്‍ ഇതിന്റെ ആനുകൂല്യം ലഭിക്കും. മാസവരുമാനം 6,500ല്‍നിന്ന് 15,000 രൂപയാക്കിയതിലൂടെ 50 ലക്ഷം പേര്‍കൂടി ഇപിഎഫിന് അര്‍ഹരാകും.നിലവില്‍ 44 ലക്ഷം പേര് ഇപിഎഫ് പെന്ഷന് പദ്ധതിയില്‍ പങ്കാളികളാണ്.
Comments