മുംബൈയില്‍ ഗണേശോത്സവത്തിന് ഒരു ഗണേശ വിഗ്രത്തിനു എടുത്തിരിക്കുന്ന ഇന്‍ഷൂറന്‍സ് തുക 259 കോടി.
മുംബൈയിലെ ജിഎസ്ബി സേവ മണ്ഡലം ആണ് ഇത്രയും വലിയ തുകയുടെ ഇന്‍ഷൂറന്‍സ് എടുത്തിരിക്കുന്നത്. 50 ലക്ഷത്തോളം രൂപയാണ് പോളിസി തുകയെന്നും ദേശസാല്‍കൃത ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നാണ് പോളിസി എടുത്തിരിക്കുന്നതെന്നും ജിഎസ്ബി സേവ മണ്ഡലത്തിലെ മുതിര്‍ന്ന ട്രസ്റ്റി സതീഷ് നായക് അറിയിച്ചു.
22 കോടിരൂപയുടെ ആഭരണങ്ങള്‍ കൊണ്ടാണ് ഇത്തവണ വിഗ്രഹം ഒരുക്കുന്നത്. ഈ ആഭരണങ്ങള്‍ ഇപ്പോള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അവ പുറത്തെടുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments