കോട്ടയം: യോജിപ്പിന് അവസരം തെളിഞ്ഞപ്പോള്‍ ഭിന്നിപ്പുമായി മുന്നോട്ടുപോകാനാണ് എം.എ. ബേബി ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സി.പി.ഐ-സി.പി.എം പുനരേകീകരണം നാടിന്റെ പൊതുവികാരമാണ്. 1964 ല്‍ പാര്‍ട്ടി ഭിന്നിച്ചപ്പോഴുള്ള സാഹചര്യം ഇപ്പോഴില്ല. എം.എ. ബേബി കൂടുതല്‍ പക്വത കാണിക്കണമായിരുന്നുവെന്നും പന്ന്യന്‍ പറഞ്ഞു.
സി.പി.എമ്മും സി.പി.ഐയും വ്യത്യസ്ത പാര്‍ട്ടികളായി തുടരാനുള്ള കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും സി.പി.ഐക്ക് പാര്‍ട്ടി പരിപാടി പോലുമില്ലെന്നുള്ള എം.എ. ബേബിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്.
Comments