രാവിലെ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലും പ്രതിനിധി സമ്മേളനത്തിലും പങ്കെടുക്കാന ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തി .പാര്‍ട്ടിയെ കേരളത്തില്‍ അധികാരകേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ചര്‍ച്ചയാണ് പ്രധാനമെങ്കിലും കേരളത്തിലെ മറ്റ് സംഘടനാ വിഷയങ്ങളും ചര്‍ച്ചയാകും.ഗാഡ്ഗില്‍ അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന നിലപാട് അമിത്ഷായുടെ ശ്രദ്ധയില്‍ കൊണ്ട് വരാനും നേതാക്കള്‍ ശ്രമിക്കും.ചെലവ് കുറയ്ക്കാന്‍ പ്രത്യകവിമാനം ഒഴിവാക്കിയാണ് അമിത്ഷാ എത്തിയത്.തൈക്കാട് ഗസ്റ്റ്ഹൗസിലാണ് താമസം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് അമിത് ഷായുടെ നേതൃത്വത്തില്‍ പ്രാഥമിക രൂപം നല്‍കും. ഇന്നലെ രാത്രി 10.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമിത്ഷായെ സംസ്ഥാനനേതാക്കള്‍ സ്വീകരിച്ചു. രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന സംസ്ഥാന ഭാരവാഹിയോഗമാണ് അമിത്ഷാ പങ്കെടുക്കുന്ന ആദ്യയോഗം. ഉച്ചതിരിഞ്ഞ് തിരുവല്ലത്ത് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലും അമിത്ഷാ സംസാരിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ അമിത്ഷായുടെ നേതൃത്തത്തില്‍ രൂപീകരിക്കും. ഭാരതീയ വിചാരകേന്ദ്രത്തില്‍ വെച്ചാണ് ഭാരവാഹിയോഗം.
Comments