തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആര്.എസ്.എസ് ആഹ്വാനം. തലശ്ശേരി കതിരൂരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ മാത്രം പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ സംസ്ഥാനവ്യാപകമാക്കുകയായിരുന്നു.നേരത്തെ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിയും ആര്.എസ്.എസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ആര്.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് എളന്തോട്ടില് മനോജ് (45) ആണ് കൊല്ലപ്പെട്ടത്.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ്,എം.ജി, കേരള സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
Comments