കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ആര്.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍െറ പിന്തുണയുമുണ്ട്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. പാല്, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തെങ്കിലും കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്താന്‍ തയാറായില്ല. ഹര്‍ത്താലിനു മുമ്പ് തന്നെ ഇവിടെ സര്‍വീസ് നിര്‍ത്തിവച്ചു
Comments