വധശിക്ഷ വിധിക്കപ്പെട്ടവര്‍ സമര്‍പ്പിക്കുന്ന പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതി പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഇതുവരെ ജഡ്ജിമാരുടെ ചേംബറുകളിലാണ് ഇത്തരം ഹര്‍ജികള്‍ തീര്‍പ്പാക്കിയിരുന്നത്. പുന:പരിശോധനാ ഹര്‍ജികള്‍ മൂന്നംഗ ബഞ്ച് പരിഗണിക്കണമെന്നും അരമണിക്കൂറെങ്കിലും വാദം കേള്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. പുന:പരിശോധനാ ഹര്‍ജി ഒരു തവണ തള്ളിയാല്‍പ്പോലും, വധശിക്ഷ നടപ്പാക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കാം. ഒരു തവണ തുറന്ന കോടതിയില്‍ വാദംകേട്ട് തീര്‍പ്പാക്കുന്ന കേസുകളില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Comments