കതിരൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് മനോജിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കിഴക്കേ കരിതൂര്‍ സ്വദേശി വിക്രമനാണ് മുഖ്യപ്രതി. വിക്രമനും ഏഴംഗ സംഘത്തിനുമെതിരായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിക്രമനടക്കമുള്ള എട്ടുപേരും സി.പി.എം പ്രവര്‍ത്തകരാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. മുഖ്യപ്രതി വിക്രമന് ജയകൃഷ്ണന് വധക്കേസില്‍ പങ്കുള്ളതായി ടി.പി വധക്കേസ് പ്രതി ടി.കെ രജീഷ് നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകത്തില്‍ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന് ആര്.എസ്.എസ് ആരോപിച്ചു.
Comments