പുതിയ മദ്യനയം ജനകീയമെങ്കിലും അപ്രായോഗികമെന്ന് ശശി തരൂര്‍ എംപി. ആരാണ് കൂടുതല്‍ വിശുദ്ധരെന്ന് സ്ഥാപിക്കാനുള്ള മല്‍സരത്തിന്റെ ഫലമാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയം. ഈ നിലപാടുകള്‍ പൂര്‍ണമായും ശരിയല്ല. ടൂറിസം കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗമാണ് മദ്യം. പുതിയ മദ്യനയത്തിലൂടെ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്‍്റെ 21 ശതമാനം ഇല്ലാതാകും. മാത്രമല്ല ഇത് സാമൂഹ്യക്ഷേമ പദ്ധതികളെ ബാധിക്കുമെന്നും തരൂര്‍ പറഞ്ഞു. കേരളത്തെ സമ്പൂര്‍ണ മദ്യനിരോധിത സംസ്ഥാനമാക്കാനുള്ള സര്‍ക്കാരിന്‍്റെ പ്രവര്‍ത്തനം മദ്യമാഫിയകളെ വളര്‍ത്താന്‍ മാത്രമേ സാധിക്കൂ. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഒഴികയെുള്ള ബാറുകളെ നവീകരിക്കുന്നതിനു പകരം അവയുടെ ലൈസന്‍സ് റദ്ദാക്കി അടച്ചു പൂട്ടാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഈ മദ്യനയം കേരളത്തെ അധികം വൈകാതെ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തുമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
Comments