കണ്ണൂരിനെ പഴയതു പോലെ രാഷ്ട്രീയ കുരുതിക്കളമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആര്.എസ്. എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരും. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി അനന്തകൃഷ്ണനാണ് കേസന്വേഷണ ചുമതല. അദ്ദേഹം നാളെ കണ്ണൂരില്‍ എത്തും. കോഴിക്കോട് എസ്.പി രാമചന്ദ്രന്റ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. മിടുക്കന്മാരായ പൊലിസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി. ജില്ലയില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments