ഡല്‍ഹിയിലെ ബി.ജെ.പി. എം.എല്‍.എ. ജിതേന്ദ്ര സിങ് ഷന്ഡിക്കുനേരെ അജ്ഞാതരായ രണ്ടുപേര്‍ വെടിയുതിര്‍ത്തു. രാവിലെ ഡല്‍ഹിയിലെ വിവേക് വിഹാറിലെ എം.എല്‍.എ.യുടെ വീടിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. എം.എല്‍.എക്ക് പരിക്കേറ്റിട്ടില്ല. കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ എം.എല്‍.എ.യുമായി സംസാരിച്ചശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ അക്രമികളെ തിരിച്ചറിയാനായിട്ടില്ളെന്ന് എം.എല്‍.എ. പോലീസിന് മൊഴിനല്‍കി. സംഭവം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments