കണ്ണൂര്‍: ആര്.എസ്.എസ് നേതാവിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് മാഹിയിലെ ഒരു ബാറില്‍ വച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. ഇതിന്റെ തെളിവ് തന്റെ പക്കലുണ്ട്. പോലീസ് ആവശ്യപ്പെട്ടാല്‍ കൈമാറാന്‍ തയാറാണ്. ഈ ഗൂഢാലാചനയില്‍ പി.ജയരാജന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എമ്മിന്റെ പ്രതികാരമാണ് ഈ കൊലപാതകം. കൊണ്ടാലും കൊടുത്താലും പഠിക്കാത്ത അഭിനവഡ്രാക്കുളയാണ് പി ജയരാജന്. കൊലപാതകത്തിന്റെ വിളംബരമായിരുന്നു പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും സുധാകരന് കുറ്റപ്പെടുത്തി.
Comments