ആലപ്പുഴ: പ്രതികൂല കോടതി വിധികള്‍ ഉണ്ടായിട്ടും ഉടുമ്പിനെപോലെ മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ അടിച്ചിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ അഴിമതിക്കാര്‍ക്ക് വിറ്റു. വിലക്കയറ്റം, അഴിമതി തുടങ്ങിയ ജനവിരുദ്ധ നടപടികളുമായി മുന്നാട്ട് പോകുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന് ബാധ്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ടൈറ്റാനിയം, പാമോയില്‍ അഴിമതിക്കേസുകളിലെ കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ആരംഭിച്ച സമരം സര്‍ക്കാറിനെതിരായ അത്യുഗ്ര സമരത്തിന് തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
Comments