കണ്ണൂര്‍: ആര്.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് മനോജിന്‍െറ കൊലപാതക ഗൂഢാലോചനയില്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പങ്കുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ആരോപിച്ചു. ആര്.എസ്.എസുകാരെ നേരിടുന്നതില്‍ 'കണ്ണൂര്‍ മോഡല്‍' മാതൃകാപരമാണെന്ന് അടുത്തിടെ കണ്ണൂര്‍ സന്ദര്‍ശന വേളയില്‍ കാരാട്ട് പറഞ്ഞിരുന്നു. കാരാട്ടും ജില്ലാ- സംസ്ഥാന നേതാക്കളും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊന്നവരെ മാത്രമല്ല കൊലചെയ്യിപ്പിച്ചവരെയും പിടികൂടാനുള്ള സി.ബി.ഐ അന്വേഷണമാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാറിന്‍െറ ക്രൈംബ്രാഞ്ച് അന്വേഷണത്തോട് യോജിപ്പില്ല. ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കേരളത്തില്‍ സന്ദര്‍ശനം നടത്തിയത് സംഘര്‍ഷം സൃഷ്ടിക്കാനെന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റ പ്രസ്താവന ഗൂഢാലോചനയുടെ ഭാഗമാണ്. കേസില്പ്രകാശ് കാരാട്ടിനെ ചോദ്യം ചെയ്യണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. പൂനെയിലും ഡല്‍ഹിയിലും സി.പി.എം ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ബി.ജെപിക്ക് പങ്കില്ളെന്നും അദ്ദേഹം പറഞ്ഞു.
Comments