ന്യൂഡല്‍ഹി: ജസ്റ്റീസ് പി.സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ച കേന്ദ്രത്തിന്‍െറ നീക്കത്തിനെതിരെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വി.എന്‍ ഖരെയും രംഗത്തത്തെി. ഇത് ഒരു നല്ല കീഴ്വഴക്കമല്ലെന്നും ഇത്തരമൊരു തീരുമാനം വരും വര്‍ഷങ്ങളില്‍ ജുഡീഷ്യറിയുടെ മേല്‍ കൂടുതല്‍ രാഷ്ട്രിയപരമായ ഇടപെടലുകളുണ്ടാവാന്‍ കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്ണറാകാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ വാഗ്ദാനം ഇതിനുമുമ്പുള്ള ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരും സ്വീകരിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ പി. സദാശിവം കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഖരെ പറഞ്ഞു.
Comments