ആര്.എസ്.എസ്. നേതാവ് മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ട സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ മകന് ജയിന്‍രാജിനെതിരെ പോലീസ് കേസെടുത്തു. ഐ.ടി. ആക്ട് അനുസരിച്ചാണ് കേസെടുത്തത്.
ആര്.എസ്.എസ്. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് കതിരൂരില്‍ വെട്ടേറ്റ് മരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഈ സന്തോഷ വാര്‍ത്തക്കായി എത്ര കാലമായി കാത്തുനില്ക്കുന്നു. അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ എന്നാണ് ജയിന്‍രാജ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ ഉടന്‍ തന്നെ ജയിന്‍രാജ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും അതിന്റെ പ്രിന്റ് സ്ക്രീന്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ച് ആര്.എസ്.എസ്., ബി.ജെ.പി. നേതൃത്വങ്ങള്‍ കൊലപാതകം സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്ന് ആരോപിക്കുകയും ചെയ്തു. പി.ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്
Comments