ആര്.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ജയരാജന്‍െറ മകനെതിരെ കേസെടുത്തത് സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കൊലപാതകക്കേസുകള്‍ ആരുടെ നേതൃത്വത്തില്‍ എവിടെ നടന്നാലും കുറ്റക്കാര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ആര്.എസ്.എസ് നേതാവ് മനോജിന്‍െറ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനാണ് പി.ജയരാജന്‍െറ മകന് ജയിന് രാജിനെതിരെ കേസെടുത്തത്. ഐ.ടി ആക്ട് പ്രകാരമാണ് കതിരൂര്‍ പൊലീസ് കേസെടുത്തത്.
Comments