ബാറുകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനല്‍കിയിരുന്നതായി ബാറുടമകള്‍ ആരോപിച്ചു. ബാറുകള്‍ക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാപാര്‍ട്ടികള്‍ക്കും കൈനിറയെ പണം നല്‍കിയിരുന്നതായും ബാറുടമകള്‍ ആരോപിച്ചു.
ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള 312 ബാറുകള്‍ 15 ദിവസത്തിനകം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നല്കിയ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ബുധനാഴ്ച ഹൈകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാറടമകളുടെ പ്രതികരണം പുറത്ത് വന്നത്. മദ്യനയം സംബന്ധിച്ച് നിയമനിര്‍മാണം നടത്താനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാറുടമകളുടെ ഹരജി ഹൈകോടതി തള്ളിയത്.
Comments