രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്ത്യയിലത്തെി. വാണിജ്യ, നയതന്ത്ര രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സന്ദര്‍ശനം. മുംബൈയില്‍ വിമാനമിറങ്ങിയ ആബട്ട് വ്യവാസയികളുമായും തെരഞ്ഞെടുക്കപ്പെട്ട കമ്പനി സി.ഇ.ഒമാരുമായും കൂടിക്കാഴ്ച നടത്തും. നാളെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായി സൈനികേതര ആണവകരാറിലും ആസ്ട്രേലിയ ഒപ്പുവെച്ചേക്കും. ഇന്ത്യക്ക് യുറേനിയം നല്‍കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ആസ്ട്രേലിയന്‍ പാര്‍ലമെന്‍്റില്‍ ടോണി ആബട്ട് പറഞ്ഞിരുന്നു.
. കായികം, ഖനനം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ മേഖലകളിലും സഹകരണം ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.
Comments