തിരുവനന്തപുരം: സ്പെയര്‍ പാര്‍ട്സ് ക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ആയിരം ഷെഡ്യൂളുകള്‍ റദ്ദാക്കി. ആകെ 5660 ഷെഡ്യൂകളുള്ള കെ.എസ്.ആര്.ടി.സി ബുധനാഴ്ച 4450 എണ്ണമാണ് പ്രവര്‍ത്തിപ്പിച്ചത്.
5717 ബസുകളുള്ള കെ.എസ്.ആര്.ടി.സി ബുധനാഴ്ച 4547 ബസുകളാണ് ഓടിച്ചത്. 1170 ബസുകള്‍ കട്ടപ്പുറത്താണ്. ജന്റം ബസുകളുടെ എണ്ണം കൂടി കൂട്ടിയാല്‍ കട്ടപ്പുറത്തുള്ളത് 1235 ആയി ഉയരും. ഇതില്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണി പുരോഗമിക്കുന്നത് 256 എണ്ണം. ബാക്കിയുള്ള 979 ബസുകള്‍ക്ക് ടയര്‍ ഉള്‍പ്പടെയുള്ള സ്പെയര്‍ പാര്‍ട്സുകളില്ല.
ഷെഡ്യൂളുകള്‍ റദ്ദാക്കിയതോടെ കെ.എസ്.ആര്.ടി.സിയുടെ വരുമാനം 4.73 കോടിയായി കുറഞ്ഞു. കഴിഞ്ഞയാഴ്ച വരുമാനം 4.88 കോടിയായിരുന്നു.
Comments