അസമിലെ കരിംജങ് ജില്ലയിലെ രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. അസമിലെ നിലംബസാര്‍ മേഖലയിലെ സ്കൂളില്‍ പത്ത്, ഒമ്പത് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിക്കടുത്തായാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയതിന് ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കുന്നു.
Comments