പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിവസേന നേതാവ് വാസുദേവ് നമ്പ്യാര്‍ അറസ്റ്റില്‍. നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടി മാസമെത്താതെ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാള്‍ ഏഴുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സംഭവം മറച്ചുവെച്ചിരിക്കുകയായിരുന്നു. പീഡനം പുറത്തു പറഞ്ഞാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ശിവസേന ഡെപ്യൂട്ടി പ്രസിഡണ്ടാണ് നമ്പ്യാര്‍.
Comments