ന്യൂഡല്‍ഹി: ബി.ജെ.പി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആം ആദ്മി നേതാവ് അരവിന്ദ് കെജ് രിവാള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ക്ഷണിക്കാന്‍ ഗവര്‍ണര്‍ നജീബ് ജംങ് രാഷ്ട്രപതിയുടെ അനുമതി തേടിയതിന്‍െറ പശ്ചാത്തലത്തിലാണ് കെജ് രിവാള്‍ രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചത്. ഗവര്‍ണറുടെ തീരുമാനം നടപ്പാക്കരുതെന്നും അദ്ദേഹം രാഷ്ട്രപതിയോട് ആവശ്യപ്പെടും.
ഗവര്‍ണറുടെ തീരുമാനം ജനാധിപത്യത്തിന്‍െറ കൊലപാതകമാണെന്ന് അരവിന്ദ് കെജ് രിവാള്‍ പ്രതികരിച്ചിരുന്നു. ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് എ.എ.പി ആരോപിച്ചു. ഇതിനെ ചോദ്യം ചെയ്ത് എ.എ.പി നല്കിയ ഹര്‍ജി സെപ്തംബര്‍ ഒമ്പതിന് സുപ്രീംകോടതി പരിഗണിക്കും.
Comments