ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്ത്തകന് അറസ്റ്റില്‍. അജാസ് ശൈഖിനെയാണ് ഉത്തര്‍പ്രദേശിലെ ശരണ്‍പൂരില്‍ നിന്ന് ഡല്‍ഹി പൊലീസും തീവ്രവാദ വിരുദ്ധസേനയും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ പൂനെയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു.
മൂന്ന് മാസമായി സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. 2010ല്‍ ഡല്‍ഹി ജുമാ മസ്ജിദില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായും തീവ്രവാദികള്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ അടക്കമുള്ള വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനാണെന്നും ഡല്‍ഹി പൊലീസ് പറയുന്നു.2010 സെപ്റ്റംബര്‍ 19ന് ഡല്‍ഹി ജുമാ മസ്ജിദിന്‍െറ മൂന്നാം നമ്പര്‍ ഗേറ്റിലാണ് തീവ്രവാദി ആക്രമണമുണ്ടായത്.
Comments