തിരുവനന്തപുരം: സര്‍ക്കാരും റിസോര്‍ട്ട് ലോബിയും ചേര്‍ന്നുള്ള ഒത്തുകളി മൂലമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. തീരദേശ പരിപാലനനിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍െറ കാലത്ത് ഇവരൊന്നും തലപൊക്കിയിരുന്നില്ല. പദ്ധതി അട്ടിമറിക്കാനുള്ള ഏതുനീക്കത്തെയും ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments