ഇറാഖിലേയും സിറിയയിലേയും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) വിമതര്‍ക്കെതിരെ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. കയ്റോയില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഐ.എസ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. യാതൊരു തരത്തിലുള്ള സാമ്പത്തിക സഹായമോ രാഷ്ട്രീയ സഹായമോ ഐ.എസിന് അറബ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
Comments