പക്ഷാഘാതത്തത്തെുടര്‍ന്ന് ആശുപത്രിയിലായ കടല്‍ക്കൊലക്കേസ് പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്കി. ലാത്തൊറെ മാസിമിലിയാനോ ആണ് കോടതിയെ സമീപിച്ചത്. ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. നാട്ടിലേക്ക് പോകുന്നത് അസുഖം ഭേദമാകാന്‍ സഹായിക്കുമെന്ന് നാവികന്‍െറ അഭിഭാഷകന് കോടതിയെ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് മാസിമിലിയാനോയെ പക്ഷാഘാതത്തത്തെുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. 2012 ഫെബ്രുവരി 15നാണ് കേരള തീരത്തിനടുത്ത് ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്സിയില്‍ നിന്ന് വെടിയേറ്റ് രണ്ട് മീന്‍പിടുത്തക്കാര്‍ കൊല്ലപ്പെട്ടത്. നാവികരെ തിരിച്ചുകൊണ്ടുപോകാന്‍ ഇറ്റലി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. കേസിന്‍െറ നിയമനടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ശ്രമം ഫലം കണ്ടില്ല.
Comments