കശ്മീരില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ അകപ്പെട്ട മലയാളികളെ സഹായിക്കാന്‍ ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍റൂം തുറന്നു. കണ്ട്രോള് റൂമുമായി 011 30 411 411, 011 23 3474 56 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. കശ്മീരിലേക്ക് ഈ ദിവസങ്ങളില്‍ യാത്ര പോയിട്ട് തിരികെ നാട്ടിലെത്താത്ത മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ക്കായി ബന്ധുക്കള്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്ന് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. rckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും കണ്ട്രോള് റൂമുമായി ബന്ധപ്പെടാം.
Comments