ജാര്‍ഖണ്ഡില്‍ മവോവാദികള്‍ റെയില്‍വേ ട്രാക്കില്‍ നടത്തിയ സ്ഫോടനത്തില്‍ ചരക്കുതീവണ്ടി മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ലെത്തേഹര്‍ സ്റ്റേഷനു സമീപത്താണ് സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് ട്രെയിനിന്‍െറ 24 ബോഗികള്‍ പാളം തെറ്റുകയായിരുന്നു. കല്‍ക്കരിയുമായി പോകുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ലെത്തോഹര് ജില്ലയിലെ ഹെന്സെല ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് ട്രെയിനിന്‍െറ ലോക്കോ പൈലറ്റിനെയും ഡ്രൈവറെയും ഉള്‍വനത്തിലേക്ക് തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് നിരവധി ബോഗികള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Comments