ജമ്മുകശ്മീരിലെ പ്രളയത്തില്‍ അകപ്പെട്ട 370 പേരെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചു. ഇവരില്‍ എഴുപതുപേര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ശ്രീനഗറിലെ വിവിധ ഹോട്ടലുകളിലുള്ളതായാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.
പ്രളയഭീഷണി നേരിടുന്ന ജമ്മുകശ്മീരിന് ലൈഫ് ബോട്ട് അടക്കമുള്ള സഹായം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി റവന്യൂ, ആഭ്യന്തരവകുപ്പുകള്‍ തയ്യാറെടുത്തിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കുടുങ്ങിപ്പോയ മലയാളികളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, അവിടെനിന്ന് ഡല്‍ഹിയിലെത്താനുള്ള വിമാനസൗകര്യമൊരുക്കുക തുടങ്ങിയ കാര്യങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ചെയ്യുന്നത്.
Comments