മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് നീട്ടി. കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ എല്ലാ അംഗങ്ങളും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് നീട്ടിയത്.
ജലനിരപ്പ് 142 അടിയാക്കണമെന്ന ഉത്തരവും, കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷ നിയമം റദ്ദാക്കിയ നടപടിയും ചോദ്യം ചെയ്താണ് കേരളം പുനപരിശോധന ഹരജി നല്‍കിയിരിക്കുന്നത്.
Comments