തിരുവനന്തപുരം: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജിന്റെ വധം സി.ബി.ഐക്ക് വിട്ടതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് യൂത്ത് ലീഗ്. അന്വേഷണം നടത്താതെ കേസ് സി.ബി.ഐക്ക് വിട്ടത് ശരിയായില്ല. സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പു കേടാണ് ഇതു കാണിക്കുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശമുയര്‍ന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിടാന്‍ ഇടപെടാത്തതിലും സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനെ വിമര്‍ശിച്ചു.
Comments