തലശ്ശേരി കതിരൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന ഘടകം.മനോജിന്‍െറ വധം രാഷ്ട്രീയ കൊലപാതകമല്ലെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും വ്യക്തമാക്കി സംസ്ഥാന നേതൃത്വം പോളിറ്റ് ബ്യൂറോക്ക് റിപ്പോര്‍ട്ടു നല്കി.പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സംസ്ഥാന നേതാക്കള്‍ അറിയിച്ചു. സി.പി.എമ്മിന്‍െറ അടവുനയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ആരംഭിച്ച പി.ബി യോഗത്തിലാണ് സംസ്ഥാനഘടകം ഇക്കാര്യം വ്യക്തമാക്കിയത്.
കൊലപാതക രാഷ്ട്രീയം ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മനോജ് വധത്തെക്കുറിച്ച് പി.ബി സംസ്ഥാന ഘടകത്തിന്‍െറ റിപ്പോര്‍ട്ട് തേടിയത്.
Comments