കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടത് ധൃതിപിടിച്ചല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡി.ജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ഷുക്കൂര്‍ വധം സി.ബി.ഐക്ക് വിട്ടെങ്കിലും കേസ് സി.ബി.ഐ ഏറ്റെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. മനോജ് വധക്കേസ് സി.ബി.ഐക്ക് വിട്ടത് ധൃതിപിടിച്ച തീരുമാനമായെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രതികരിച്ചിരുന്നു. എം.എസ്.എഫ് പ്രവര്ത്തകന് അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്‍െറയും ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറയും കൊലപാതകങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു.
Comments