സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗത്തിന്‍െറ വിലയിരുത്തല്‍. പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും പരിഹാരമായില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം വീണ്ടും വിലയിരുത്തും. അതേസമയം, മദ്യനയം സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല.അതേസമയം, ഓണച്ചെലവുകള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാറിനു റിസര്‍വ് ബാങ്കില്‍നിന്ന് അധികമായി എടുക്കേണ്ടി വന്ന 188 കോടി രൂപ ഇന്നലെ തിരിച്ചടച്ചു. അതേസമയം ഖജനാവിലെ പണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഒന്‍പതു ശതമാനമായി ഉയര്‍ത്തി ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.
Comments