ന്യൂഡല്‍ഹി: 50 ലക്ഷം ആളുകളുടെ ജിമെയില്‍ അക്കൗണ്ടും പാസ് വേര്‍ഡും റഷ്യന്‍ ഹാക്കേര്‍സ് ചോര്‍ത്തി. ഗൂഗ്ളിന്റെ ജിമെയ്ല്, ഡ്രൈവ്, പ്ളസ്, യുടൂബ്, മാപ്സ് തുടങ്ങിയ അക്കൗണ്ടുകളുടെ യൂസെര്നെയിമും പാസ്വേര്ഡുമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.
ചോര്‍ത്തിയ അക്കൗണ്ടിന്‍െറ വിവരങ്ങള്‍ ഇവര്‍ bitcoin forum btcsec.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. tvskit എന്ന പേരിലുള്ള ആളാണ് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവ പ്രസിദ്ധീകരിച്ചിട്ടും 60 ശതമാനത്തോളം ആളുകള്‍ ഇപ്പോഴും പഴയ പാസ്വേര്ഡില് തന്നെ തുടരുന്നുവെന്നും tvskit ചൂണ്ടിക്കാട്ടി.
Comments