തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരിഞ്ഞനം കൊലപാതക കേസിലെ ഒന്നാം പ്രതിയും സി.പി.എം പെരിഞ്ഞനം മുന്‍ ലോക്കല്‍ സെക്രട്ടറി രാമദാസ്, കൂട്ടുപ്രതി സനീഷ്, ടി.പി വധക്കേസ് പ്രതികളായ കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം.സി അനൂപ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
പേരാമംഗലം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണില്‍ ജയിലിനുള്ളില്‍ നടന്ന റെയ്ഡിലാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെ ടുത്തത്. തുടര്‍ന്ന് ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദ പരിശോധനയില്‍ ജയിലിനുള്ളില്‍ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
Comments