തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിനുള്ള ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് യു.ഡി.എഫ് യോഗം. പുതിയ ബാറുകളുടെ ലൈസന്‍സിങ് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും യോഗം വിലയിരുത്തി.
യു.ഡി.എഫ് യോഗത്തില്‍ ഒന്നും പുറത്ത് മറ്റൊന്നും നേതാക്കള്‍ പറയുന്നത് ശരിയല്ലെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന് പറഞ്ഞു. എത്ര ഉന്നതരായാലും ഇത്തരം നിലപാട് നേതാക്കളെ അപഹാസ്യരാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments