കശ്മീരിലെ പ്രളയത്തെ തുടര്‍ന്ന് റോയല്‍ ബാട്ടു ഹോട്ടലില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഇവര്‍ക്കായി അയക്കുന്ന ഭക്ഷണം അവിടെ ലഭിക്കുന്നില്ല. ഇവരുടെ അടുത്തേക്ക് പോകാന്‍ ബോട്ട് സര്‍വീസും ലഭ്യമല്ല. സ്ഥലത്ത് പ്രദേശിക പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുണ്ട്.
ഹോട്ടലില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിയാലോചന നടത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി. മലയാളികള്‍ക്ക് നാട്ടിലത്തൊനുള്ള വിമാന സൗകര്യം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments