മസ്തിഷ്കാഘാത ചികിത്സയ്ക്ക് ഇറ്റലിക്ക് പോകാന്‍ കടല്‍ക്കൊലക്കേസിലെ പ്രതിയും നാവികനുമായ മാസിമിലിയാനോ ലത്തോറെയ്ക്ക് സുപ്രീം കോടതി അനുമതി നല്കി. നാലു മാസത്തേക്കാണ് അനുമതി. മടങ്ങിവരുന്നതിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി ഉത്തരവിട്ടു. ആഗസ്ത് 29-നാണ് ഇറ്റാലിയന്‍ എംബസിയില്‍ താമസിക്കുന്ന മാസിമിലിയാനോയ്ക്ക് മസ്തിഷ്കാഘാതം ഉണ്ടായത്.
കഴിഞ്ഞമാസം 29 മുതല്‍ ലത്തോറെ ഗംഗാറാം ആസ്പത്രിയില്‍ ചികിത്സയിലാണ്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമുണ്ടെന്ന് ലത്തോറെയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ.ടി.എസ്.തുള്‍സി ചൂണ്ടിക്കാട്ടിയിരുന്നു. ലത്തോറെയെ ചികിത്സയ്ക്ക് വിട്ടയയ്ക്കുന്നതിനായി ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മഞ്ചിനി ജാമ്യം നില്‍ക്കുമെന്നും തുള്‍സി വ്യക്തമാക്കി. നാട്ടില്‍ ചികിത്സിച്ചാല്‍ ആരോഗ്യനില വേഗം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments