സദാനന്ദഗൗഡയുടെ മകന് കാര്‍ത്തിക് ഗൗഡയെ പോലീസ് ചോദ്യം ചെയ്തു
Text Size
Story Dated: Friday, September 12, 2014 10:27 hrs UTC
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി.സദാനന്ദഗൗഡയുടെ മകന് കാര്‍ത്തിക് ഗൗഡയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നതിന് മുന്‍പ് കാര്‍ത്തിക്കിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.മാധ്യമങ്ങളെ ഒഴിവാക്കി അഭിഭാഷകനൊപ്പമാണ് ഗൗഡ ആര്.കെ.നഗര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ കാര്‍ത്തിക്കിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.
Comments