കോഴിക്കോട്: സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്ക് പരിഷ്കരിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എന്നാല്‍, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാവും നിരക്ക് വര്‍ധന.
നിരക്ക് വര്‍ധന സംബന്ധിച്ച് പഠനം നടത്തിയ രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് സര്ക്കാരിന്റെപരിഗണനയിലുണ്ടെന്നും ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഓട്ടോ നിരക്ക് മിനിമം 20 രൂപയായിട്ടാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മിനിമം ദൂരം ഒന്നര കിലോമീറ്ററും.
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി തൊഴിലാളികള്‍ വ്യാഴാഴ്ച പണിമുടക്ക് നടത്തിയിരുന്നു.
Comments