തിരുവനന്തപുരം: മദ്യനയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകകക്ഷി നേതാക്കള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. നേതാക്കളെ നിയന്ത്രിക്കുന്നതില്‍ ഘടകകക്ഷികളുടെ നേതൃത്വത്തിന് പിഴവുപറ്റി. വിരുദ്ധാഭിപ്രായങ്ങള്‍ പറയുന്നവരെ നിയന്ത്രിക്കാന്‍ ഘടകകക്ഷികള്‍ തയാറാകണം. സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ല. എന്നാല്‍ ഖേദകരമാണ്. മദ്യനയം നടപ്പാക്കുന്നതിന് യൂത്ത് കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments