കണ്ണൂരില്‍ സി.പി.എമ്മിനൊപ്പം ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എങ്കില്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും. വേറൊരു പാര്‍ട്ടിക്കാരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് കശ്മീരില്‍ കുടുങ്ങിയ 291 മലയാളികള്‍ തിരിച്ചെത്തിയതായി ചെന്നിത്തല പറഞ്ഞു. കൊള്ള പലിശക്കാര്‍ക്കെതിരായ ഓപ്പറേഷന് കുബേരയുമായി പൊലീസ് മുന്നോട്ടുപോകുമെന്നു ചെന്നിത്തല അറിയിച്ചു.
Comments