കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ വിക്രമനെ വിദഗ്ധ വൈദ്യപരിശോധനക്ക് വിധേയനാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്. ബോംബ് സ്ഫോടനത്തിലുണ്ടായതെന്ന് സംശയിക്കുന്ന 15 മുറിവുകള്‍ വിക്രമന്‍െറ ശരീരത്തിലുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായിരുന്നു വിദഗ്ധ പരിശോധന.
മനോജിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് അക്രമിസംഘം ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ചിരുന്നു. ബോംബിന്‍െറ ചീള് തെറിച്ചുള്ള മുറിവുകള്‍ കൊലപാതകത്തില്‍ വിക്രമന് പങ്കാളിയാണെന്നുള്ളതിന്െറ തെളിവാണെന്ന് അന്വേഷണസംഘം വിലയിരുത്തി. തലശേരിയിലെ ത്വക് രോഗ വിദഗ്ധന്‍െറ പരിശോധനയില്‍ വിക്രമന്‍െറ മുറിവുകള്‍ ബോംബ് സ്ഫോടനത്തില്‍ പറ്റിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments