പെട്രാള്‍ വില ഇന്ന് കുറച്ചേക്കും രാജ്യാന്തര വിപണയില്‍ അസംസ്കൃത എണ്ണയുടെ വില 100 ഡോളറില്‍ താഴ്ന്ന സാഹചര്യത്തിലാണ് വില കുറക്കാന്‍ എണ്ണകമ്പനികള്‍ ആലോചിക്കുന്നത്. പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറയാനാണ് സാധ്യത. രണ്ടാഴ്ചയില്‍ ഒരിക്കലാണ് പെട്രോള്‍ വില എണ്ണകമ്പനികള്‍ പുന:പരിശോധിക്കുന്നത്. ഈ മാസം ആദ്യം പെട്രോള്‍ വില രണ്ട് രൂപയോളം കുറച്ചിരുന്നു.വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടു നല്കിയില്ലാത്തിനാല് ഡീസല്‍ വിലകുറക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. മാസം തോറും ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കുന്നുണ്ട്. 2013 ജനുവരി മുതല്‍ ഡീസല്‍ വില മാസം തോറും 50 പൈസ വര്‍ധിപ്പിക്കുകയാണ്.
Comments