സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച 38 കിലോ മയില്‍പീലി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തമിഴ്നാട് സ്വദേശികളെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. ടൈഗര്‍ എയര്‍വേസ് വിമാനത്തില്‍ സിംഗപ്പൂരിലേക്ക് പോകാനത്തെിയതായിരുന്നു ഇവര്‍. സിംഗപ്പൂരില്‍ വസ്ത്രനിര്‍മാണത്തിനും അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്നതിനും മയില്‍പീലി ഉപയോഗിക്കുന്നതിനാല്‍ നല്ല വില ലഭിക്കുമെന്ന് കസ്റ്റംസ് പറഞ്ഞു. കസ്റ്റഡിയിലായവര്‍ക്കെതിരെ മയില്‍പീലി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കുറ്റത്തിനു പുറമേ മയില്‍പീലി വില്ക്കാന് ശ്രമിച്ചതിനും കേസെടുക്കും.
Comments