സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കൊലപാതകത്തിന്‍െറ വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും കോണ്‍ഗ്രസും മത്സരിക്കുകയാണ്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ ഏത് പാര്‍ട്ടിക്കാരാണെങ്കിലും നിയമത്തിന്‍െറ മുന്പില് കൊണ്ടുവരണം. ടി.പി ചന്ദ്രശേഖരന് വധക്കേസ് അടക്കമുള്ള കൊലപാതകങ്ങള്‍ കോണ്‍ഗ്രസിനാണ് വോട്ടാകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ പുതിയ സംഭവം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും പന്ന്യന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments