ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയില്‍ നിന്ന് ബി.ജെ.പി പാഠംപഠിക്കണമെന്ന് സഖ്യകക്ഷിയായ ശിവസേന. മോഡി തരംഗമെന്ന് ആവര്‍ത്തിക്കാതെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ബി.ജെ.പി നേതാക്കള്‍ ശ്രമിക്കണമെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര നിയമസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ രാംദാസ് കദം അഭിപ്രായപ്പെട്ടു. അതല്ലാതെ മോഡി തരംഗത്തില്‍ അഭിരമിക്കാനാണ് മഹാരാഷ്ട്രയിലെ നേതാക്കള്‍ തുനിയുന്നതെങ്കില്‍ അവര്‍ക്ക് എല്ലാ ആശംസകളും-രാംദാസ് കദം പറഞ്ഞു. നരേന്ദ്ര മോഡിയെ ഇകഴ്ത്തി സംസാരിച്ച സേന തലവന്‍ ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സീറ്റ് വിഭജന ചര്ച്ചനിര്ത്തിവെച്ചിരിക്കുകയാണ്. മോഡി തരംഗമുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല, എന്നാല്‍ കടലില്‍ ഉള്‍പ്പടെ പല തരത്തിലുള്ള തരംഗങ്ങളുമുണ്ട് എന്‍
Comments